കാസര്‍ഗോഡ്: ധര്‍മ്മി സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ കലാമണ്ഡലം ശരണ്യയുടെ മോഹിനിയാട്ടം അരങ്ങേറുന്നു. ജൂലൈ 21ന് വൈകുന്നേരം 5.30ന് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നത്. ധര്‍മ്മിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിമാസ അരങ്ങിന്റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ ശനിയാഴ്ചയാണ് പ്രതിമാസ അരങ്ങ് സംഘടിപ്പിക്കുന്നത്.