കാസര്‍ഗോഡ്: സംസ്ഥാനത്ത് പ്രളയ ദുരന്തം നേരിട്ടതിനാൽ മാറ്റിവെച്ച ധര്‍മ്മിയുടെ മാമാങ്കം എന്ന പരിപാടി സെപ്റ്റംബര്‍ 29ന് നടത്തുമെന്ന്‍ സംഘാടകര്‍ അറിയിച്ചു. ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് ‘മാമാങ്കം’ കലാസന്ധ്യ സംഘടിപ്പിക്കുന്നത്. വൈകിട്ട് 5.30യോടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിവി രമേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് കഥാപ്രസംഗ കലയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട കെഎന്‍ കീപ്പേരി മാഷിനെ അന്നേ ദിവസം ധര്‍മ്മിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു. ഞെരളത്ത് ഹരിഗോവിന്ദന്‍, ഒയു ബഷീര്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാഭവന്‍ നൗഷാദ്, ഉണ്ണി വീണാലയം, ഉണ്ണി രാജ്, അഖില, അനു ജോസഫ്, മന്‍സൂര്‍ തുടങ്ങിയ കലാകാരന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.