മാമാങ്കവുമായി ധര്‍മ്മി

0
528

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ‘മാമാങ്കം’ കലാസന്ധ്യ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18ന് വൈകിട്ട് 5.30യോടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വിവി രമേശന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് കഥാപ്രസംഗ കലയില്‍ നാല് പതിറ്റാണ്ട് പിന്നിട്ട കെഎന്‍ കീപ്പേരി മാഷിനെ അന്നേ ദിവസം ധര്‍മ്മിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു. ഞെരളത്ത് ഹരിഗോവിന്ദന്‍, ഒയു ബഷീര്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാഭവന്‍ നൗഷാദ്, ഉണ്ണി വീണാലയം, ഉണ്ണി രാജ്, അഖില, അനു ജോസഫ്, മന്‍സൂര്‍ തുടങ്ങിയ കലാകാരന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here