കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സംഗീത ‘സ്റ്റൈല്‍ ഓഫ് ഡിറ്റൈല്‍ഡ് അഭിനയ’ എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും. ധര്‍മ്മി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതല്‍ 1 മണി വരെയാണ് സമയക്രമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946764928