അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം അന്തരിച്ചു

0
151

ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം(91) അന്തരിച്ചു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡീലിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

1970 കളുടെ തുടക്കത്തില്‍ ചലച്ചിത്ര നിരൂപകനെന്ന നിലയില്‍ ദ ഗാര്‍ഡിയനില്‍ ചേര്‍ന്ന ഡെറഇക് മാല്‍ക്കം കാല്‍നൂറ്റാണ്ടുകാലത്തോളം ഗാര്‍ഡിയന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ശേഷം ഈവനിങ് സ്റ്റാന്‌ഡേര്‍ഡിന്റെ ഭാഗമായും പ്രവര്‍ത്തിച്ച അദ്ദേഹം ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഓണററി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമകളോട്, വിശേഷിച്ചും പ്രാദേശിക ഭാഷകളിലെ സിനിമകളോട് പ്രത്യേക അടുപ്പം പ്രകടിപ്പിച്ചിരുന്ന നിരൂപകനാണ് അദ്ദേഹം. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘എലിപ്പത്തായ’ത്തെ ലോകപ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഡെറഇക് മാല്‍ക്കത്തിന്റെ നിരൂപണങ്ങള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എ സെഞ്ച്വറി ഓഫ് ഫിലിംസ്, ബോളിവുഡ്: പോപ്പുലര്‍ ഇന്ത്യന്‍ സിനിമ, ഫാമിലി സീക്രട്ട്‌സ് എന്നിവ പ്രധാനപ്പെട്ട കൃതികളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here