ഡല്‍ഹി: വളര്‍ന്നു വരുന്ന ചിത്രകാരന്‍ സിദ്ധാര്‍ഥിന്റെ പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 2, 3 തിയ്യതികളിലായി ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ വെച്ചാണ് എക്‌സിബിഷന്‍ നടക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുമണി വരെയാണ് എക്സിബിഷൻ സമയം.
സിദ്ധാര്‍ഥിന്റെ രണ്ടാമത്തെ എക്‌സിബിഷനാണ് ഡല്‍ഹിയില്‍ സജ്ജമാവുന്നത്. ഈ വര്‍ഷം ജനുവരി മൂന്നു മുതല്‍ ഏഴ് വരെയായി കൊച്ചി ദര്‍ബാര്‍ ഹാളില്‍ വെച്ചായിരുന്നു ആദ്യ പ്രദര്‍ശനം നടന്നത്. ഓട്ടിസ്റ്റിക് സ്‌പെക്ട്രത്തിലെ ‘ആസ്‌പെര്‍ജേഴ്‌സ് സിന്‍ഡ്രോം’ എന്ന കണ്ടീഷന്‍ ഉള്ള കുട്ടിയാണ് സിദ്ധാര്‍ഥ്. സാധാരണ കുട്ടികളെപ്പോലുള്ള ബുദ്ധിയും, എന്നാൽ അസാധാരണമായ ഓർമ്മശക്തിയും ഒക്കെയാണ് ഇവരുടെ പ്രത്യേകത. ചെറുപ്പത്തിൽ സംസാരിക്കാൻ വൈകുക, പിൽക്കാലത്ത് സമൂഹവുമായി ഇടപെടാൻ കുറച്ചു പരിമിതികൾ ഉണ്ടാവുക ഒക്കെയാണ് രീതി. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മുരളി തുമ്മാരുകുടിയുടെ മകനാണ് സിദ്ധാര്‍ഥ്.