ഡെത്ത് റിപ്പബ്ലിക്ക്

0
346
aardra-akshari

കവിത

ആർദ്ര അക്ഷരി

അന്ന് നമ്മൾ കാടിനറ്റത്തെ
മൺവീട്ടിലായിരുന്നു.
തറ പാകിയ പുസ്തകങ്ങൾ
ഇളക്കി വായിച്ചും
മേൽക്കൂര മേഞ്ഞ സാന്തുരികൾ
വലിച്ചു മീട്ടിയും
നമ്മളതിനകത്തു നടന്നു.
നമ്മുടെ മേശവലിപ്പ് നിറയെ
നീണ്ടിക്കിഴങ്ങുകൾ,
അടുക്കളയ്ക്കകത്ത്
കാട്ടുപൂക്കൾ,
കിടപ്പുമുറിയിലങ്ങോളം
വിഷപ്പാമ്പുകൾ.
അന്നു രാത്രി പെയ്ത
മഴ മുഴുവൻ
നമ്മളൊന്നിച്ചു കൊണ്ടു.
കണ്ടെടുക്കാൻ പാകത്തിൽ
ഒരു കാടിനെ
തൊടിയിലൊളിപ്പിച്ചു വെച്ചു.
ശേഷം,
ആയിരം വർഷങ്ങൾ
ഒന്നിച്ചു മരിക്കാമെന്ന്
വാഗ്ദാനം ചെയ്ത്
ഒരു നീണ്ട ചുംബനത്തിന്റെ
പാതിയിൽ അടർന്നു വീണു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.



LEAVE A REPLY

Please enter your comment!
Please enter your name here