മലപ്പുറം: പുസ്തകങ്ങളുടെ പുതുശേഖരവുമായി എടപ്പാളില്‍ ഡിസി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ പൊന്നാനി റോഡിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വായനക്കാര്‍ക്കായി നൂറു കണക്കിന് വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയത്. പുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്.
കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 20-ന് മേള സമാപിക്കും.