കോഴിക്കോട് നൃത്താധ്യാപക സമ്മേളനം

0
572

കോഴിക്കോട്: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ (എകെഡിറ്റിഒ) ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 9ന് വൈകിട്ട് അഞ്ച് മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ വെച്ചാണ് പരിപാടി ആരംഭിക്കുന്നത്. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകനും സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവുമായ അജയ് ഗോപാല്‍ ചടങ്ങില്‍ മുഖ്യാതിഥിയായെത്തും. എകെഡിറ്റിഒ കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഭരതാഞ്ജലി മധുസൂദനന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ പ്രസിഡന്റ് കലാമണ്ഡലം സത്യവ്രതന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കലാമണ്ഡലം വിമലാ മേനോന്‍, ബാബു മലപ്പുറം, ക്ലാരന്‍സ് ഇന്നാസ് സിംസണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് നൃത്താധ്യാപകര്‍ ഒരുക്കുന്ന നവരസ രാമായണം നൃത്ത ശില്പവും അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here