നൃത്ത സന്ധ്യ ഏപ്രില്‍ 26ന്‌

0
543

ചെലവൂര്‍ : കോഴിക്കോട് ചെലവൂര്‍ സോപാനം നൃത്ത കലാക്ഷേത്രയുടെ 10-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു. ഈ മാസം 26ന് വൈകിട്ട് പാലക്കോട്ടു വയല്‍ ജംങ്ഷനില്‍വെച്ച് നടക്കുന്ന പരിപാടി കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് ഉദ്ഘാടനം ചെയ്യും. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തും.  പരിപാടിയുടെ ഭാഗമായി കലാകാരന്മാരെ ആദരിക്കല്‍, ജില്ലാ-സംസ്ഥാന തലത്തില്‍ വിജയികളായ കലാക്ഷേത്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം തുടങ്ങിയവ ഉണ്ടാവും. രാത്രി 9 മണിയ്ക്ക് ‘ ഗൗരീ ശങ്കരം ‘ നൃത്ത ശില്പം അരങ്ങേറും. കുട്ടികളുടെ അരങ്ങേറ്റവും വാര്‍ഷികാഘോഷപരിപാടിയുടെ ഭാഗമായി വേദിയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here