നാടകരചനയുടെയും പരസ്യകലയുടെയും ബ്ലോഗെഴുത്തിന്റെയും പുതിയ പാഠങ്ങൾ പകർന്ന് ആത്മ എഴുത്തു ശിൽപശാലയുടെ മൂന്നാം ദിനം. ബ്രാന്റിംഗ് & കണ്ടന്റ് റൈറ്റിംഗ് സെഷനിൽ പ്രമുഖ പരസ്യചിത്ര സംവിധായകൻ ഭാനുപ്രകാശ് ക്ലാസ് നയിച്ചു. ചുരുങ്ങിയ വാക്കുകളിൽ ആസ്വാദകന്റെ ചിത്തമുണർത്താൻ കഴിയുന്നിടത്താണ് പരസ്യ എഴുത്ത് വിജയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നാടക രചന ശിൽപശാലയ്ക്ക് ശിവദാസ് പൊയിൽകാവ് നേതൃത്വം നൽകി. ബ്ലോഗെഴുത്ത് സെഷനിൽ അഞ്ജലി ചന്ദ്രൻ സംസാരിച്ചു.
എഴുത്തു ശിൽപശാലയുടെ നാലാം ദിനമായ ശനിയാഴ്ച്ച സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും. ഞായറാഴ്ച്ചയാണ് ശിൽപശാലയുടെ സമാപനം.