ചിത്രകാരന്‍ സിവി ബാലന്‍ നായര്‍ അനുസ്മരണം

0
491
artist cv balan nair

മലബാറിലെ ആദ്യ ചിത്രകലാ പഠന കേന്ദ്രമായ കേരളാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സ്ഥാപകനും ജലച്ചായ ചിത്രത്തിന്‍റെ അന്തര്‍ദേശീയ തലം വരെ അംഗീകരിച്ച ശൈലിയുടെ ഉപജ്ഞാതാവുമായ സിവി ബാലന്‍ നായര്‍ സ്മരണ സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്മാരുടെയും ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. ജനുവരി 2ന് കാലത്ത് 10 മണിയ്ക്ക് ആര്‍ട്ട് ഗാലറി അങ്കണത്തില്‍ വെച്ച് നക്കുന്ന പരിപാടി അദ്ദേഹത്തിന്റെ ശിഷ്യന്മാരായ പ്രശസ്ത ഇരുപതോളം ചിത്രകാരന്മാര്‍ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ കെ.കെ മാരാര്‍ അനുസ്മരണ ഭാഷണവും ജനാര്‍ദനന്‍ കോട്ടേമ്പ്രം അനുഭവങ്ങള്‍ പങ്കുവെക്കലും നടത്തും. തുടര്‍ന്ന് ഡിസംബര്‍ 22 ന് നടത്തിയ ബാല ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സി വി.ബാലന്‍ നായര്‍ മെമ്മോറിയല്‍ സ്വര്‍ണ്ണ മെഡലും മറ്റ് സമ്മാനങ്ങള്‍ വിതരണവുംനടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here