അയനം – സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം സി.എസ്. ചന്ദ്രികയ്ക്ക്

0
230
cs chandrika

അയനം – സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം സി.എസ്.ചന്ദ്രികയ്ക്ക്. ‘എന്റെ പച്ചക്കരിമ്പേ’ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്‌. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും, ഡോ. എന്‍.ആര്‍. ഗ്രാമ പ്രകാശ്, പ്രൊഫ. ടി.ആര്‍. ഹാരി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തെരഞ്ഞെടുത്ത്.

2019 മാര്‍ച്ച് 1 വൈകീട്ട് 5 മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ടി.വി. ചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here