മലയാളത്തിലെ പ്രിയ കഥാകാരന്‍ സി വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പതിനാലാമത് അയനം – സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം വി.കെ.ദീപയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ‘വുമണ്‍ ഈറ്റേഴ്‌സ്’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 11,111- രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ചെയര്‍മാനും ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, കെ. ഗിരീഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ജൂലായ് 18 ന് സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് വൈശാഖന്‍ പുരസ്‌കാരം സമ്മാനിക്കും എന്ന് അയനം ചെയര്‍മാന്‍ വിജേഷ് എടക്കുന്നി അറിയിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല