കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിജി അപേക്ഷകള്‍ സമര്‍പ്പിക്കാം

0
557

കാലിക്കറ്റ് സര്‍വ്വകലാശാല പഠനവകുപ്പുകള്‍, സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ പ്രവേശന പരീക്ഷ മുഖേന നടത്തുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാല പഠനവകുപ്പുകളില്‍ എം.എഡ് ഒഴികെയുള്ള കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ മുഖേനെയാണ് പ്രവേശനം നടത്തുന്നത്. ഇന്ന് പകല്‍ 12 മണി മുതല്‍ രജിസ്റ്റര്‍ ചെയ്യാം.

സര്‍വ്വകലാശാല വിഞ്ജാപന പ്രകാരം വിവിധ കോഴ്‌സുകള്‍ക്ക് യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് ജനറല്‍ വിഭാഗത്തിന് 350 രൂപയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 150 രൂപയുമാണ്. ഏപ്രില്‍ 28 ആണ് ഫീസ് അടയ്‌ക്കേണ്ട അവസാന തിയ്യതി. ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here