നമ്മുടെ 25,000 കുട്ടികൾ

0
697

നമുക്ക് അത്യാവശ്യമായി ഒരു ഇരുപത്തഞ്ചായിരം കുട്ടികൾക്ക് സഹായമെത്തിക്കാനുണ്ട്. പ്രളയബാധിതരായ കുടുംബങ്ങളിൽ വിദ്യാഭ്യാസം മുമ്പോട്ടു കൊണ്ടു പോകാൻ കുട്ടികളെ സഹായിക്കാൻ ഒരു കരുണാർദ്രം സ്കോളർഷിപ്പ് പദ്ധതി. എന്തുകൊണ്ട് 25,000 എന്നൊരു ചോദ്യം വരാം. അഞ്ചു ലക്ഷത്തിലധികം പ്രളയബാധിത കുടുംബങ്ങളിലായി ആറു ലക്ഷത്തിലധികം കുട്ടികളുണ്ട്. ഇവരിൽ ഒരു ലക്ഷം കുട്ടികളെങ്കിലും ഈ വർഷത്തെ പഠനം പൂർത്തിയാക്കാൻ സഹായം ആവശ്യമുള്ളവരാണ്. ഇതിൽ പഠനം മുമ്പോട്ട് കൊണ്ടു പോവാൻ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന 25000 കുട്ടികൾക്കെങ്കിലും സഹായം. അതിനാണ് ശ്രമം. ഇരുപത്തഞ്ചായിരം എന്നത് വലിയ നമ്പറല്ലേ, നടക്കുമോ എന്ന സംശയത്തിന് നമ്മളെല്ലാവരും കൂടി ഒത്തുപിടിച്ചാൽ നടക്കാത്ത നല്ല കാര്യം ഏതുണ്ട് എന്ന ഉത്തരം കിട്ടിയിട്ടുണ്ട്. ഇനിയും ഈ നമ്പറിനോട്‌ വിയോജിപ്പുള്ളവർക്ക്‌ സഹകരിച്ച്‌ 50,000 ടാർഗറ്റ്‌ ചെയ്യാവുന്നതാണ്‌. നമ്പർ കുറയ്ക്കമാട്ടേൻ. കംപാഷനേറ്റ് കേരളത്തിന്റെ മറ്റു പദ്ധതികൾ പോലെ ഈ പദ്ധതിയിലും സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ സന്നദ്ധരായ ആളുകളുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പണം പിരിക്കുന്നില്ല. സഹായവാഗ്ദാനങ്ങൾ റജിസ്റ്റർ ചെയ്ത്, സഹായം ആവശ്യമുള്ള കുട്ടികൾക്ക് അവരുടെ അന്തസ്സിന് കോട്ടം തട്ടാത്ത രീതിയിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഫോട്ടോ എടുപ്പില്ല. ആഘോഷങ്ങളില്ല.

കുട്ടികളുടെ സ്കോളർഷിപ്പിനുള്ള സഹായ വാഗ്ദാനങ്ങളും സഹായാഭ്യർത്ഥനകളും പതിവു പോലെ compassionatekeralam.org -ല്‍ റജിസ്റ്റർ ചെയ്യാം. അങ്ങനെ ചെയ്യാൻ മടിയുള്ളവർക്ക് ഫോൺ വഴി റജിസ്റ്റർ ചെയ്യാൻ ഹെൽപ് ലൈൻ ലഭ്യമാണ്. 04714124199, 9544218813 എന്നിവയാണ് നമ്പറുകൾ. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ 9544218813 എന്ന നമ്പറിൽ റജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ 04714124199 എന്ന നമ്പർ പ്രവർത്തന സജ്ജമായിരിക്കും. ( ശനിയാഴ്ചയും ഞായറാഴ്ചയും രണ്ടര മണി മുതൽ ഏഴര മണി വരെ ഒഴിവ് ). മലയാളത്തിലോ ഇംഗ്ലീഷിലോ സംശയങ്ങൾ ചോദിക്കുകയോ സഹായ വാഗ്ദാനങ്ങളും സഹായാഭ്യർത്ഥനകളും റജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്. നോക്കൂ, ഇവിടെ നമ്മളൊരു ചരിത്രം സൃഷ്ടിക്കാൻ പോവുകയാണ്. 25,000 കുട്ടികൾ. ജസ്റ്റ്‌ റിമമ്പർ ദാറ്റ്‌.

LEAVE A REPLY

Please enter your comment!
Please enter your name here