ബാംഗ്ലൂര്‍: മലയാളി ചിത്രകാരന്മാരുടെ കൂട്ടായ്മയായ യൂഫോറിയയുടെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ‘കളര്‍ സ്ലാഷ് 2018’ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം നവംബര്‍ 7ന് ചിത്രകലാ പരിഷത് ആര്‍ട് ഗാലറിയില്‍ ആരംഭിക്കും. പ്രശസ്ത വാട്ടര്‍കളര്‍ ആര്‍ട്ടിസ്റ്റ് സുനില്‍ ലിനസ് ഡെ പരിപാടി ഉദ്ഘാടനം ചെയ്യും. കൂടാതെ അന്നേ ദിവസം അദ്ദേഹത്തിന്റെ ഡെമോണ്‍സ്‌ട്രേഷനും ഉണ്ടാവും. ജെന്നിഫര്‍ ആന്റണി, അനീസ്, അനിത എബ്രഹാം എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ 7.30വരെയാണ് സന്ദര്‍ശക സമയം. നവംബര്‍ 11ന് പ്രദര്‍ശനം സമാപിക്കും.