സിവിൽ സർവ്വീസ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറാൻ ആഗ്രഹികുന്ന വിദ്യാർത്ഥികൾക്കായി യുവ സാഹിതീ സമാജം നടത്തി വരുന്ന High Level Test & Examination Programme (HLTEP) പ്രൊജക്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കോഴിക്കോട് ജില്ലാ കലക്റ്ററുമായി സംവദിക്കാൻ അവസരമൊരുങ്ങുന്നു. ഏപ്രിൽ 22 ന് രാവിലെ പത്ത് മുതൽ കോഴിക്കോട് ഫ്രാൻസിസ് റോഡിലുള്ള യുവ സാഹിതീ ഹാളിൽ വെച്ച് സംഘടിക്കപ്പെടുന്ന ഓപ്പൺ ഫോറത്തിൽ കോഴിക്കോട് ജില്ലാ കലക്റ്റർ ശ്രീ.യു.വി ജോസ് ഐ.എ.എസ് വിദ്യാർത്ഥികളുമായി സംവദിക്കും. സിവിൽ സർവ്വീസ് മേഖലയിലെ തൊഴിൽ സാധ്യതകൾ, പരിശീലന മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ഓപ്പൺ ഫോറം.
കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം കേന്ദ്രമാക്കി പ്രവർത്തിച്ച് വരുന്ന യുവ സാഹിതീ സമാജം പ്രദേശത്തെ സാംസ്കാരിക, സാമൂഹിക വിദ്യാഭ്യാസ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് മേഖലയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി സർവീസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമാജം HLTEP പ്രൊജക്റ്റിന് തുടക്കം കുറിച്ചത്. ഈ പ്രൊജക്റ്റിന്റെ കീഴിൽ കേരളത്തിലെ സിവിൽ സർവ്വീസ് പരിശീലന രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് ഡിഗ്രി വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ് നൽകി വരുന്നു.
കൂടുതൽ വിവരങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും: 9995081187