കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിലെ ബിരുദ കോഴ്സുകളിലെ ഒഴിവുകൾ നികത്താൻ അഞ്ചിന് സപ്ലിമെന്ററി അലോട്ട്‌മന്റ് നടത്തും. അലോട്ട്‌മന്റ് ലഭിക്കുന്നവർ ആറിനും ഏഴിനും അതത് കോളേജുകളിൽ പ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും ഒഴിവുകൾ വന്നാൽ കോളേജുകൾക്ക് റാങ്ക് ലിസ്റ്റ് കൈമാറും.
അതേ സമയം സാശ്രയ കോളേജുകളിൽ ഇനി ഈ വർഷം അലോട്ട്‌മന്റ് നടത്തില്ല. പകരം റാങ്ക് ലിസ്റ്റ് മൂന്നിന് കൈമാറും. അഞ്ച് വരെ കോളേജുകളിൽ റിപ്പോർട്ട് ചെയ്യാം. ഏഴ്, ഒമ്പത് തിയ്യതികളിലായി അഡ്മിഷൻ നേടണം.