ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു

0
199

മലയാളസിനിമയിലെ യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ പപ്പു (സുധീഷ് പപ്പു) അന്തരിച്ചു. 44 വയസായിരുന്നു. അലൻസിയറും സണ്ണി വെയ്‌നും വേഷമിട്ട ‘അപ്പൻ” എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നതിനിടെ അസുഖബാധിതനായ പപ്പു, ചികിത്സക്കിടെ ആണ് അന്തരിച്ചത്.

ബോളിവുഡ് ചിത്രമായ ‘ചാന്ദ്നി ബാറി’ൽ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായി അരങ്ങേറിയ പപ്പു, ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. ഞാൻ സ്റ്റീവ് ലോപസ്, കൂതറ, ഈട എന്നിവയാണ് ഛായാഗ്രഹണം നിർവഹിച്ച മറ്റ് പ്രധാന ചിത്രങ്ങൾ. അന്നയും റസൂലും, കമ്മട്ടിപ്പാടം, തുറമുഖം എന്നീ സിനിമകളുടെ സെക്കന്റ് യൂണിറ്റ് ക്യാമറാമാനായും പപ്പു പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാത്രി 11.30 ന് വീട്ടുവളപ്പിൽ നടക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here