ദേശീയ ചിത്ര കലാ ക്യാന്പ് തലശ്ശേരിയില്‍ 20, 21 ദിവസങ്ങളില്‍

0
925

തലശ്ശേരി: കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ചിത്ര – ശില്‍പ കലാ രംഗത്തെ നിറസാന്നിധ്യമായ  കേരളാ ചിത്രകലാ പരിഷത്ത് ‘പൈതൃകം 18’ എന്ന പേരില്‍ ദേശീയ ചിത്ര കലാ ക്യാന്പ് സംഘടിപ്പിക്കുന്നു. ജനവരി 20, 21 (ശനി, ഞായര്‍) ദിവസങ്ങളിലായി തലശ്ശേരി സെനിറ്ററി പാര്‍ക്കില്‍ വെച്ചാണ് പരിപാടി. ക്യാന്പിന്റെ ഭാഗമായി ഇന്ത്യന്‍ ചിത്രകലക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ അനുഗ്രഹീത ചിത്രകാരന്മാരായ കെ. ദാമോദരന്‍, മുത്തുക്കോയ, പുണിഞ്ചിത്തായ, കെ. കെ മാരാര്‍, വത്സന്‍ കുര്‍മ കൊല്ലേരി എന്നിവരെ ആദരിക്കുന്നു.

ശനി രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്യാന്പ് ഞായര്‍ വൈകുന്നേരം അവസാനിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ചടങ്ങില്‍ സംബന്ധിക്കും. 150 വാര്‍ഷികം ആഘോഷിക്കുന്ന തലശ്ശേരി നഗരസഭക്ക് വേണ്ടി തലശേരി പൈതൃക ചിത്രം കൈമാറും.

[siteorigin_widget class=”SiteOrigin_Widget_Image_Widget”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here