പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിന്. ചലച്ചിത്രകാരനും എഴുത്തുകാരനും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകനുമായിരുന്ന ചിന്ത രവീന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഫൗണ്ടേഷന്‍ നല്‍കുന്ന ഈ പുരസ്‌കാരം.
എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സര്‍ഗ്ഗാത്മക-ബൗദ്ധികമണ്ഡലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമന ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് സുനില്‍ പി. ഇളയിടത്തിന് പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 4-ന് തൃശൂരില്‍വെച്ച് നടക്കുന്ന രവീന്ദ്രന്‍ അനുസ്മരണച്ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകാലാശാലയിലെ പ്രൊഫസര്‍ ഡോ. നിവേദിത മേനോന്‍ സുനില്‍ ഇളയിടത്തിന് അവാര്‍ഡ് സമ്മാനിക്കും.
സക്കറിയ, എന്‍.എസ്. മാധവന്‍, വൈശാഖന്‍ തുടങ്ങിയ പ്രമുഖര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ സംബന്ധിക്കും.