കോഴിക്കോട്: ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചിന്ത രവീന്ദ്രന്റെ സ്മരണാര്‍ഥമുള്ള പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥിനെ തെരഞ്ഞെടുത്തു. ജൂലൈ എട്ടിന് കോഴിക്കോട് നടക്കുന്ന അനുസ്മരണ യോഗത്തില്‍ ഇന്ത്യയിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ആകാര്‍ പട്ടേല്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ചിന്ത രവി ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എസ് മാധവനും സെക്രട്ടറി എന്‍ കെ രവീന്ദ്രനും അറിയിച്ചു. സച്ചിദാനന്ദന്‍, എം പി സുരേന്ദ്രന്‍, കെ സി നാരായണന്‍ എന്നിവരടങ്ങിയ ജൂറിയാണ് സായ്‌നാഥിനെ തെരഞ്ഞെടുത്തത്.
ജൂലൈ എട്ടിന്റെ അനുസ്മരണ യോഗത്തില്‍ ‘അഖണ്ഡ ഭാരതം: ദക്ഷിണേന്ത്യയെ പുനഃസങ്കല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍’ എന്ന വിഷയത്തില്‍ ആകാര്‍പട്ടേല്‍ സ്മാരകപ്രഭാഷണം നടത്തും. കെ പി കേശവമേനോന്‍ ഹാളില്‍ രാവിലെ 10നാണ് പരിപാടി.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല