നടി തൃഷ കൃഷ്ണനെതിരായ മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശത്തെ വിമാര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. മന്‍സൂര്‍ അലിഖാനെപ്പോലുള്ളവര്‍ ഒരിക്കലും മാറില്ലെന്നും അവര്‍ എപ്പോഴും ഇങ്ങനെയാണ് സംസാരിക്കുന്നതെന്നും ചിന്മയി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പണവും അധികാരവും സ്വാധീനവുമുള്ളവരുടെ ഒപ്പം നില്‍ക്കുന്നതിനാല്‍ എന്തൊക്കെ പ്രശ്‌നമുണ്ടായാലും അവര്‍ ചിരിച്ചുകൊണ്ടേയിരിക്കുമെന്നും ചിന്മയി വിമര്‍ശിച്ചു.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
— Trish (@trishtrashers) November 18, 2023
‘മന്‍സൂര്‍ അലിഖാനെപ്പോലുള്ളവര്‍ ഇങ്ങനെയാണ് എപ്പോഴും സംസാരിക്കുന്നത്. പണവും അധികാരവും സ്വാധീനവുമുള്ളവര്‍ക്കൊപ്പം നിന്ന് ഇതെല്ലാം ശരിയാണെന്ന തരത്തില്‍ അവര്‍ ചിരിച്ചുകൊണ്ടേയിരിക്കും. ഒരു പ്രമുഖ നടിയെ എങ്ങനെയെല്ലാം സ്പര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ റോബോ ശങ്കര്‍ ഒരു വേദിയില്‍വെച്ച് പറഞ്ഞിരുന്നു. ഇത്തരം പ്രവണതകള്‍ ഇപ്പോള്‍ സാധാരണമാണെന്ന മട്ടിലേക്ക് മാറിയിരിക്കുകയാണ്. വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്ന നടന്മാരോട് കൂടുതല്‍ റേപ് സീനുകള്‍ ചെയ്യണമെന്ന് നടന്‍ രാധാ രവി ആഹ്വാനം ചെയ്തിരുന്നു. ഞങ്ങള്‍ നടത്താത്ത പീഡനമോ എന്ന പറച്ചില്‍ ഉന്നതമാണെന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ജനുവര് ആദ്യവാരത്തില്‍ നടന്ന ഒരു അവാര്‍ഡ് പരിപാടിക്കായിരുന്നു ഈ പരാമര്‍ശം. ഇതുകേട്ട് സദസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും കയ്യടിച്ചു. ഇവരൊന്നും ഒരിക്കലും മാറില്ല. മന്‍സൂര്‍ അലിഖാന് ഇനിയും ഒരുപാട് സിനിമകള്‍ കിട്ടും. ഇത്തരം അവസ്ഥയ്ക്കു മാറ്റമുണ്ടാകാന്‍ പോകുന്നില്ല.’ ചിന്മയി ശ്രീപദ കുറിച്ചു.
It’s been approximately 2-3 days since Mansoor Ali Khan’s abusive remarks during a press meet.
I have been waiting to see if ANY Union has given him a red card, suspended him, some disciplinary action. Nothing.
Apparently he was only told to give an apology in front of the…
— Chinmayi Sripaada (@Chinmayi) November 20, 2023
തൃഷയ്‌ക്കെതിരെയുള്ള മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശത്തിനുശേഷം ഏതെങ്കിലും യൂണിയനുകള്‍ അദ്ദേഹത്തെ വിലക്കുകയോ, സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ ക്ഷമാപണം നടത്താന്‍ മാത്രമാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം മീടു ആരോപിതനായ ഗാനരചയിതാവിനെ സംരക്ഷിച്ച് തനിക്ക് വിലക്കേര്‍പ്പെടുത്താനാണ് ഇന്‍ഡസ്ട്രി ശ്രമിച്ചതെന്നും ചിന്മയി കുറിച്ചു. അഞ്ചു വര്‍ഷത്തിനുശേഷവും ഈ വിഷയത്തില്‍ തന്നെ അപമാനിക്കാനാണ് ഇന്‍ഡസ്ട്രിയിലുളഅളവര്‍ ശ്രമിക്കുന്നതെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
ലിയോ സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മന്‍സൂര്‍ അലിഖാന്‍ തൃഷയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ചിത്രത്തില്‍ തൃഷയുമായി കിടപ്പുമുറി സീന്‍ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമര്‍ശം, മന്‍സൂര്‍ അലിഖാനൊപ്പം സ്‌ക്രീന്‍സ്‌പേസ് പങ്കിടാത്തതില്‍ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ് ട്വീറ്ററില്‍ കുറിച്ചു. അതേസമയം വിവാദ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലിഖാനെതിരേ നടപടിയുണ്ടാകുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍ പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല