ലോക നാടകോത്സവത്തില്‍ മലയാളി സാന്നിദ്ധ്യം

0
709

ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന ലോക നാടകോത്സവ വേദിയില്‍ മലയാളി സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് സുജാതന്‍ അവിടെയുണ്ടാകും. നാടകവേദികളില്‍ വിസ്മയം തീര്‍ത്ത രംഗശില്പിയാണദ്ദേഹം. ഇന്ത്യന്‍ നാടകത്തിന് രംഗപടമൊരുക്കാനാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍ ചൈനയില്‍ എത്തിയത്. ‘ദ കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗിരി’യാണ് ഡ്രാമഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നാടകം.

തൃശൂര്‍ ദേശീയ നാടകോത്സവത്തിലും ‘ദ കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗിരി’ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ബാംഗ്ലൂരില്‍ അഞ്ച് തവണയും നാടകം അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here