IN HIS PURSUIT (A Photographer’s Journey)

Published on

spot_img

നിധിന്‍ വി.എന്‍.

ലോകം മൊത്തം കാല്പന്തിന് പിന്നാലെ പാഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകകപ്പ്‌ കാലത്ത്, നമുക്കിടയിലേക്ക് എത്തുന്ന ഒട്ടനവധി ഫുട്ബോള്‍ അനുഭവങ്ങളുണ്ട്. തീവ്രമായ നോവിന്റെ, തിരസ്കാരത്തിന്റെ, മോഹങ്ങളുടെ കഥകള്‍ തന്നെയാണ് അവയ്ക്ക് പറയാനുണ്ടാകുക. ഓരോ കഥയും ഓരോ അനുഭവങ്ങളാണ്. ഓരോ ഫുട്ബോള്‍ ആരാധകനും ആ അനുഭവങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയാണ് പതിവ്. ആരാധകരുടെ പ്രാണവായു ഊതിനിറച്ച പന്തുകളാണ് തങ്ങളെല്ലാം തട്ടുന്നതെന്ന ബോധ്യത്തോടെയാണ് ഓരോ കളിക്കാരനും മൈതാനത്തേക്ക് ഇറങ്ങുന്നത്. സ്വന്തം ടീമില്‍ നിന്നും പന്ത് പോകുമ്പോള്‍, ഗോള്‍ വഴങ്ങേണ്ടി വരുമ്പോളെല്ലാം പ്രാണവായു കിട്ടാത്ത അവസ്ഥയിലായിരിക്കും ഓരോ ആരാധകനും. അത്രമേല്‍ കാല്പന്തുമായി നാം ഹൃദയം കൊണ്ട് സംവദിക്കുന്നുണ്ട്.

കിരണ്‍ കേശവ് സംവിധാനം ചെയ്ത  ‘In His Pursuit’ എന്ന ഡോക്യുമെന്ററിയ്ക്ക് പറയാനുള്ളതും അത്തരത്തിലുള്ള ഒരു കഥയാണ്. പതിനേഴു മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയാകട്ടെ  കെ.ആര്‍. സുനില്‍ എന്ന ഫോട്ടോഗ്രാഫര്‍ നടത്തിയ അന്വേഷണമാണ് വരച്ചു വെക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രങ്ങളില്‍ ഒരു ഇന്‍സിഡന്റ്. തമിള്‍നാട്ടില്‍നിന്നും കേരളത്തിലേക്ക് വന്നിരുന്ന ട്രക്ക് ഡ്രൈവര്‍, അദ്ദേഹം തിരിച്ചു ചെല്ലുമ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ ഏകമകന് കേരളത്തിന്റെ കഥകള്‍ പറഞ്ഞു കൊടുക്കും. ഈ പയ്യനാകട്ടെ കഥകള്‍ കേട്ടുകേട്ട് കേരളത്തോട് നല്ല ഇഷ്ടമായി. നന്നായി ഫുട്ബോള്‍ കളിക്കുന്ന, അടുത്ത തവണ സ്കൂള്‍ ഫുട്ബോള്‍ ടീമില്‍ കയറാന്‍ പോകുന്ന അവന്‍, കേരളത്തില്‍ വന്ന് ജേഴ്സിയും, ബൂട്ടും  മറ്റും വാങ്ങണം എന്ന് കരുതിയിരുന്നു. അങ്ങനെ അവധിക്കാലം കഴിയും മുമ്പ് അച്ഛനോട് ആഗ്രഹം പറഞ്ഞു. അച്ഛനും എതിര്‍പ്പില്ലായിരുന്നു.

കേരളത്തിലേക്കുള്ള ആ യാത്ര അവന്റെ ജീവിതം മാറ്റിമറിച്ചു. കുതിരാന്‍ മലയില്‍ വെച്ച് ട്രക്ക് താഴ്ച്ചയിലേക്ക് മറിഞ്ഞു. അച്ഛന്‍ രക്ഷപ്പെട്ടെങ്കിലും അവന്‍ ലോറിയുടെ താഴെ കുടുങ്ങി. മൂന്നുമണിക്കൂര്‍ അവന്‍ ലോറിയുടെ താഴെ തന്നെ കിടന്നു. അവസാനം ഫയര്‍ഫോഴ്സുകാരെത്തി അവനെ രക്ഷിച്ചു. പക്ഷെ, കാലുമുറിച്ചുമാറ്റുകയല്ലാതെ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. ഫുട്ബോളിനെ പ്രാണനെപോലെ സ്നേഹിച്ച, ഫുട്ബോളറാകാന്‍ ആഗ്രഹിച്ച അവന്, തന്റെ രണ്ടുകാലും നഷ്ടമായി. ഏകദേശം മൂന്ന് മാസത്തോളം അവന്‍ ആ ആശുപത്രിയില്‍ കിടന്നു. പിന്നെ തിരിച്ചുപോയി.

മാസങ്ങള്‍ കഴിഞ്ഞു, വര്‍ഷങ്ങള്‍ കഴിഞ്ഞു. അവനെകുറിച്ചറിയാന്‍ കെ.ആര്‍. സുനിലിന് ആഗ്രഹം തോന്നി. ആദ്യഘട്ട അന്വേഷണങ്ങള്‍ എല്ലാം പരാജയങ്ങളായിരുന്നു. എങ്കിലും അയാള്‍ പിന്മാറിയില്ല. നാട്ടിലെ കളിസ്ഥലങ്ങളില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നത് കാണുമ്പോള്‍ അവനെകുറിച്ചറിയാന്‍ ആഗ്രഹം കൂടി. അങ്ങനെ സുനില്‍ നടത്തിയ അന്വേഷണമാണ് ഈ ഡോക്യുമെന്ററി. പേരറിയാത്ത ഒരാളെ തേടിയുള്ള  യാത്ര. കാലുകള്‍ നഷ്ടപ്പെട്ട അവന്റെ ആഗ്രഹം എന്തായിരിക്കും? ഇനി നിങ്ങള്‍ കണ്ടുതുടങ്ങുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this