തമാശകള്‍ ജീവിതമാകാറുണ്ട്

0
276

നിധിന്‍ വി.എന്‍.

പ്രണയമെഴുതുന്ന ഉയിരിടങ്ങളാണ് മനുഷ്യമനസ്സുകള്‍. അവിടേക്കുള്ള യാത്രകള്‍ പലപ്പോഴും വ്യത്യസ്തമായിരിക്കും. അതിനെ ദൃശ്യവത്ക്കരിക്കുക എന്നത് ചില സമയങ്ങളിലെങ്കിലും പ്രയാസകരമാണ്. ചിലപ്പോഴാകട്ടെ അത് ആവര്‍ത്തനം മാത്രമായി ഒതുങ്ങും. പ്രണയമെഴുതിയ ഒട്ടനവധി ചിത്രങ്ങള്‍ വന്നു. അതില്‍ വളരെ കുറച്ചു ചിത്രങ്ങള്‍ക്ക് മാത്രമാണ് കഥയുടെ കാര്യത്തിലായാലും അവതരണത്തിലായാലും സ്വന്തം തനിമ അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ. അത്തരത്തില്‍ വ്യത്യസ്തമായ ചിത്രമാണ് “പേര് ഗായത്രി”.

ഇതൊരു പരിപൂര്‍ണ പ്രണയ സിനിമയൊന്നുമല്ല. പ്രണയത്തെ പശ്ചാത്തലമാക്കികൊണ്ട് അവതരിപ്പിക്കുന്ന വളരെ വ്യത്യസ്തമായ ചിത്രമാണ്. ഗായത്രി എന്ന പെണ്‍കുട്ടിയുടെ മെസ്സേജ് വരുന്നതോടുകൂടി സാധാരണക്കാരായ രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. കൂട്ടുകാര്‍ക്കിടയിലെ തമാശകള്‍, മാറിവരുന്ന അതിന്റെ രൂപതലങ്ങള്‍, അതിനെ കുറിച്ചെല്ലാം വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. സംവിധായകനായ വരുണ്‍ ധാര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രശോഭ് വിജയന്റെ ലില്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജിന്‍ ചെറുകയില്‍, ബിലഹരി സംവിധാനം ചെയ്ത അള്ള് രാമേന്ദ്രന്റെ തിരക്കഥാകൃത്തുക്കളായ ഗിരീഷ്, വിനീത് വാസുദേവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. രമ ദേവി, ഉത്തര എന്നിവരാണ് മറ്റ് താരങ്ങള്‍. ക്യാമറ ജിമ്മി ഡാനി. എഡിറ്റിംഗ് സനത്ത് ശിവരാജ്.

LEAVE A REPLY

Please enter your comment!
Please enter your name here