നിധിന്‍ വി.എന്‍.
ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍. അത്തരമൊരു ഇഷ്ടത്തിന്, തനിയാവര്‍ത്തന സ്വഭാവം വരാറുണ്ട്. Last Day of Summer എന്ന ചിത്രം പറയുന്നതും അത്തരമൊരു കഥയാണ്. എന്നാല്‍ അതുമാത്രമാണോ Last Day of Summer? അല്ല, എന്നതാണ് ഉത്തരം.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ജോര്‍ജ് കോര രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് Last Day of Summer. ഹോമിയോ ഡോക്റ്റര്‍ ആയ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവര്‍ക്കിടയിലെ ഇഷ്ടങ്ങള്‍, പിണക്കങ്ങള്‍, തിരിച്ചറിവുകള്‍ എന്നിങ്ങനെ പലതും ചിത്രം പകര്‍ത്തുന്നുണ്ട്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ മകനായി വേഷമിട്ടിരിക്കുന്നതും ജോര്‍ജ് കോര തന്നെയാണ്. അച്ഛനായി വേഷമിട്ടിരിക്കുന്നത് ഡോ റാംകുമാറും. രസകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രത്തിന്റെ ക്യാമറ ഷിനോസ് ഷംസുദീനും, എഡിറ്റിംഗ് ലാല്‍ കൃഷ്ണയും നിര്‍വഹിച്ചിരിക്കുന്നു… കഥയുടെ ഒഴുക്കില്‍ സ്വയം അലിയാം. അത്രമേല്‍ രസകരമാണ് സംവിധാനം. ഇനി നിങ്ങള്‍ കാണു.