ബാലുശ്ശേരി: കോഴിക്കോട് ജില്ലയിലെ നരയംകുളം ചെങ്ങോടുമലയെ ഖനന സംഘത്തില്‍ നിന്നും രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സമര പ്രവര്‍ത്തനങ്ങള്‍ സജീവമാവുന്നു. ആക്ഷന്‍ കമ്മിറ്റി സജീവമായി രംഗത്തുണ്ട്. വിവിധ സംഘടനകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പിന്തുണയുമായി കൂടെയുണ്ട്. കലക്റ്റര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.

ഇന്ന് രാവിലെ ചാലിക്കര അംഹാസ്ക്ലബ് പദ്ധതി പരിസരത്തേക്ക് ജാഥ സംഘടിപ്പിച്ചു. കായല്‍ മുക്ക്, പുളിയോട്ട് മുക്ക് എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചെങ്ങോട്മലക്ക് സമീപം നരയംകുളം കല്‍പകശ്ശേരി താഴെ യാത്ര സമാപിച്ചു. കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കിഡ്സൺ കോർണറിൽ വെള്ളിയൂർ എ യു പി സ്കൂൾ പരിസ്ഥിതി ക്ലബ് സംഘടിപ്പിച്ച ചെങ്ങോടുമല സംരക്ഷണ സദസ്സില്‍ ആക്ഷന്‍ കമ്മിറ്റി പ്രവർത്തകർ അടക്കം നൂറു കണക്കിനു പരിസ്ഥിതി സ്നേഹികളാണ് പങ്കെടുത്തു. യു.കെ കുമാരന്‍, പി.കെ പാറക്കടവ് തുടങ്ങി സാംസ്‌കാരിക രംഗത്തെ പമുഖര്‍ ഐക്യദാർഢ്യം അര്‍പ്പിക്കാന്‍ എത്തി.

നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു. 24ന് ആക്ഷന്‍ കമ്മിറ്റിയുടെ വിപുലമായ സമരപരിപാടിയുണ്ട്. 22 ന് DYFI പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.


