ഇംപ്രസയുടെയും ബിയോണ്ട് ദി ബ്ലാക്ക് ബോര്‍ഡ് എന്ന ആര്‍ട്ടിസ്റ്റ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ പ്രളയകേരളത്തിന്റെ അതിജീവന മുദ്രയായ ചേക്കുട്ടി നിര്‍മ്മാണം കോഴിക്കോടും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ഉച്ചയ്ക്ക് കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ചളിപുതഞ്ഞ ചേന്ദമംഗലം കൈത്തറി തുണിയില്‍ നിന്ന് ലോകത്തിനു മലയാളം സമ്മാനിച്ച ചേക്കുട്ടി പാവ നിര്‍മ്മാണത്തില്‍ പങ്കാളികളായി ചരിത്രത്തിന്റെ ഭാഗമാവാം.