ചാന്ദ്രയാൻ – 2 നയിക്കുന്നത‌് രണ്ട് വനിതകൾ

0
208

ബംഗളൂരു: ചന്ദ്രനിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ അഭിമാനദൗത്യം ചാന്ദ്രയാൻ – 2 അടുത്ത മാസം കുതിച്ചുയരുമ്പോൾ ആദ്യമായി ദൗത്യത്തിന് ചുക്കാൻപിടിക്കുന്നത‌് രണ്ട‌് വനിതകൾ. പ്രോജക്ട‌് ഡയറക്ടർ എം വനിതയും മിഷൻ ഡയറക്ടർ റിതു കരിദാളുമാണ‌് ചാന്ദ്രയാൻ – 2 ദൗത്യത്തിന‌ു പിന്നിലെന്ന‌് ഐഎസ‌്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു. ഇതിനുമുമ്പും ഇവർ പല ഉപഗ്രഹവിക്ഷേപണങ്ങളിലും പ്രധാന പങ്ക‌് വഹിച്ചിട്ടുണ്ട‌്. ഏറ്റവും അനുയോജ്യരായ ആളുകളെയാണ‌് ഞങ്ങൾ ദൗത്യത്തിനായി തെരഞ്ഞെടുത്തതെന്നും ചാന്ദ്രയാൻ – 2 സംഘത്തിൽ 30 ശതമാനവും വനിതകളാണെന്നും അദ്ദേഹം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here