‘നാടക്’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് ചക്കരപ്പന്തല്‍ അരങ്ങേറുന്നു. ജനുവരി 11ന് വൈകിട്ട് 6.30നാണ് നാടകം അരങ്ങേറുന്നത്. കൂടാതെ നാടക പ്രവര്‍ത്തകര്‍ക്ക് ആദരവും നാടകഭാഷണവും ഇതിനോടനുബന്ധിച്ച് നടത്തുന്നു.
അപ്പുണ്ണി ശശി എന്ന അഭിനേതാവിന്റെ ഒറ്റയാള്‍ നാടകമാണ് ചക്കരപ്പന്തല്‍. നാല് വ്യത്യസ്ത ജീവിത കുപ്പായങ്ങള്‍ മാറിമാറി അണിഞ്ഞു കൊണ്ടുള്ള പകര്‍ന്നാട്ടം. ശിവദാസ് പൊയില്‍ക്കാവാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യം.