സി.ഇ.ടിയിൽ താത്കാലിക നിയമനം

0
155

ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു ട്രേഡ്‌സ്മാന്റെയും ഒരു ട്രേഡ് ഇൻസ്ട്രക്ടറുടെയും ഒഴിവുണ്ട്. മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എൻജിനിയറിങ്/ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആണ് യോഗ്യത.

വിൻഡോസ് സർവർ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, ലിനക്‌സ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, ആക്ടീവ് ഡയറക്ടറി/ എൽ ഡാപ്പ്/ എൻ.ഐ.എസ്/ എൻ.എഫ്.എസ് കോൺഫിഗറേഷൻ, സെർവർ വെർച്വലൈസേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയവും സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് എന്നിവയിൽ അറിവും ഉള്ളവർക്ക് മുൻഗണന.

ഉദ്യോഗാർത്ഥികൾ 21ന് രാവിലെ പത്തിന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തിവിവരം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുടെ പകർപ്പുകളുമായി അഭിമുഖത്തിന് എത്തണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരമാണ് നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here