ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു

0
505

കഥാകൃത്തും ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെ പേരിൽ ബ്രണ്ണൻ കോളേജ് മലയാളവിഭാഗം ഏർപ്പെടുത്തിയ ചെറുകഥാ പുരസ്കാരത്തിന് പുസ്തകങ്ങൾ ക്ഷണിക്കുന്നു. 2015 നു ശേഷം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് പുരസ്കാരം നൽകുന്നത്. ആഗസ്ത് അവസാനം ബ്രണ്ണൻ കോളേജിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

പുസ്തകത്തിന്റെ 3 കോപ്പികൾ സന്തോഷ് മാനിച്ചേരി, മലയാള വിഭാഗം, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി, 670106 എന്ന വിലാസത്തിൽ 2018 ആഗസ്റ്റ് 8നു മുമ്പായി ലഭിക്കത്തക്കവിധം അയക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495781047

LEAVE A REPLY

Please enter your comment!
Please enter your name here