ഗ്രന്ഥാലയത്തിലേക്ക് പുസ്തക സമര്‍പ്പണം

0
608

അന്നൂര്‍: സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തിലേക്ക് അമ്പതിനായിരം രൂപയുടെ പുസ്തക ശേഖരം സമര്‍പ്പിക്കുന്നു. കെവി സുനില്‍ എന്ന വായനക്കാരന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി കുടുംബാംഗങ്ങളാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. ഒക്ടോബര്‍ 2ന് വൈകിട്ട് 5.30ന് കെപി സ്മാരക ഹാളില്‍ വെച്ച് പ്രശസ്ത കഥാകൃത്ത് പിവി ഷാജികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കെവി വാസന്തിയില്‍ നിന്നും ഗ്രന്ഥാലയം പ്രസിഡന്റ് കെ രാമചന്ദ്രന്‍ പുസ്തകങ്ങള്‍ ഏറ്റു വാങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here