കോഴിക്കോട്: പുസ്തക പ്രകാശനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 4ന് രാവിലെ 9.30ന് ഹോട്ടല്‍ അളകാപുരിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എകെ അബ്ദുല്‍ ഹക്കീമിന്റെ ‘പുതിയ ടീച്ചറും പുതിയ കുട്ടിയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കേരള സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജ മുംതാസ് പുസ്തകം സ്വീകരിക്കും. ഡിസി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധനം പൂര്‍ത്തീകരിച്ചത്.
സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗവും വിദ്യാഭ്യാസ വിചക്ഷണനുമാണ് എഴുത്തുകാരന്‍. കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന ഈ സമാഹാരം കേരള സമൂഹത്തിന്റെ ക്രിയാത്മകമായ വിമൃഷ്ടി എന്ന നിലയിലും പ്രസക്തമാണ്.