നജീബ് മൂടാടിയുടെ ‘സങ്കടമണമുള്ള ബിരിയാണി’ പ്രകാശനത്തിനൊരുങ്ങി. സെപ്റ്റംബര്‍ 29, ശനിയാഴ്ച വൈകുന്നേരം 3:30 ന് കോഴിക്കോട് മാവൂർ റോഡിൽ കെഎസ്ആര്‍ടിസിക്ക് എതിർവശമുള്ള ദി ഹെംലെറ്റ് ഹോട്ടല്‍ ഹാളിൽ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക. ഷാഹിന കെ. റഫീഖ്, അബിൻ ജോസഫിന് പുസ്തകം നല്‍കികൊണ്ട് പ്രകാശനം നിർവ്വഹിക്കും. നൂറയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. നഹീമ പൂന്തോട്ടത്തിൽ, ജസീൽ നാലകത്ത്, പി. സക്കീർ ഹുസൈൻ, അഞ്ജലി ചന്ദ്രൻ, ഡോ: ഷിംന അസീസ്, മാരിയത്ത് സി. എച്ച്, റഈസ് ഹിദായ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.