ശിവരാജന്‍ കോവിലകത്തിന്റെ രാവണകാണ്ഡം പ്രകാശനത്തിന്

0
591

പ്രഭാത്‌ ബുക്സ് പുറത്തിറക്കുന്ന ശിവരാജന്‍ കോവിലകത്തിന്റെ രാവണകാണ്ഡം നാളെ ഉച്ചക്ക് രണ്ടുമണിക്ക് പ്രകാശനം ചെയ്യുന്നു. കൊല്ലം പ്രസ്‌ ക്ലബില്‍ വെച്ച് നടക്കുന്ന ചടങ്ങ് നടന്‍ മുകേഷ് ഉദ്ഘാടനം ചെയ്യും. ഡോ. കെ. പ്രസന്നകുമാര്‍ പുസ്തകം ടി. ജി. വിജയകുമാറിന് നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന കവിയരങ്ങ് സാഹിത്യകാരന്‍ വസന്തകുമാര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്യും. ഗോപകുമാര്‍ തെങ്ങമം, കുറത്തിയാടന്‍ പ്രദീപ്‌, അന്‍സാരി ബഷീര്‍, രശ്മി സജയന്‍, വിജയശ്രീ മധു, ദീപിക രഘുനാഥ്, ഷീബ, ഗോപകുമാര്‍ മുതുകുളം, ആനി കടവൂര്‍ എന്നിവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here