‘ഉറുന്പരിക്കാത്ത മിഠായികൾ’ – പ്രകാശനം

0
845

‘കണ്ണൊപ്പ്’എന്ന തൻറെ ആദ്യകവിതാസമാഹാരത്തിലൂടെ ശ്രദ്ധേയയായ അനുപ്രിയ.എ.കെ യുടെ പുതിയ കവിതാസമാഹാരം ‘ഉറുന്പരിക്കാത്ത മിഠായികൾ’ കൈരളി ബുക്സിലൂടെ പുറത്തുവരികയാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലുൾപ്പെടെയുള്ള ആനുകാലികങ്ങളിലൂടെ എഴുതിത്തെളിഞ്ഞ കവയിത്രിയുടെ ഈ പുസ്തകം കവിതയിലൂടെ ജീവിതം കണ്ടെടുക്കുന്ന ഒന്നു തന്നെയാണ്.
പുസ്തകപ്രകാശനം 2017 ഏപ്രില്‍ 22 ശനിയാഴ്ച വൈകുന്നേരം 4.30ന് പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ശ്രീ കൽപ്പറ്റ നാരായണൻ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here