‘ബൊഹീമിയന്‍സി’നൊപ്പം ചേരാം

0
600

കൊയിലാണ്ടിയില്‍ ആര്‍ട്ട് പഠിക്കാനും മെറ്റീരിയല്‍സിനും ഫോട്ടോ ഫ്രെയിമിനുമായി ‘ബൊഹീമിയന്‍സ്’ എന്ന പേരില്‍ സ്ഥാപനം ആരംഭിക്കുന്നു. സെപ്തംബര്‍ 29ന് 9മണിയോടെ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‍ പ്രശസ്ത ചിത്രകാരന്‍ ഭാഗ്യനാഥ് സി നടത്തുന്ന ‘സീക്രട്ട് ഡയലോഗ്’ എന്ന ആര്‍ട്ട് പ്രസന്റേഷനും അരങ്ങേറും.

ഉദ്ഘാടന ദിനത്തിന്റെ ഭാഗമായി കേരള പുന: നിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം ലൈവായി പോര്‍ട്രെയിറ്റ്/ കാരിക്കേച്ചര്‍, പെയിന്റിങ് വരച്ചു നല്‍കുകയും ചെയ്യും. കൂടാതെ 10 മണിയ്ക്ക് എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ കുട്ടികള്‍ക്കായി ജില്ലാതല ചിത്രരചന മത്സരവും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here