കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് കാഴ്ചയില്ലാത്തവരുടെ സാര്‍വതോന്മുഖമായ ഉന്നമനത്തിനായി കഴിഞ്ഞ അര നൂറ്റാണ്ടായി ഫലപ്രതമായി പ്രവര്‍ത്തിച്ചുവരുന്ന കാഴ്ച്ചയില്ലാത്തവര്‍ മാത്രമായ സംഘടനയാണ്. വായന ഏതൊരു പൗരന്റെയും മൗലീക അവകാശമാണ് എന്നാല്‍ ലോകമാകമാനം പ്രസിദ്ധീകരിക്കപെടുന്ന പുസ്തകങ്ങളില്‍ ഒരു ശതമാനം പോലും കാഴ്ചയില്ലാത്തവര്‍ക്ക് വായിക്കുവാന്‍ കഴിയുന്ന തരത്തില്‍ ലഭ്യമല്ല ആ കാരണങ്ങളാല്‍ കാഴ്ച പ്രതിബന്ധമുളവര്‍ക്ക് പുസ്തകങ്ങള്‍ വായിക്കുവാനുള്ള അവസരം ലഭിക്കാതെ വരുകയും ഉന്നത വിദ്യാഭ്യസം നേടുന്നതിനും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനും അവര്‍ വളരെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്നു.
കേരളത്തിലെ കാഴ്ചയില്ലാത്തവരുടെ വായനാ പ്രതിസന്ധി മറികടക്കുന്നതിനും അവരില്‍ വായനാ ശീലം വളര്‍ത്തുന്നതിനുമായി കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് യൂത്ത് ഫോറം ആരംഭിച്ച പദ്ധതിയാണ് ഡെയ്സീ പ്രോജക്റ്റ്. തുടക്കത്തില്‍ കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു ഈ കാലയളവില്‍ ധാരാളം പാഠ പുസ്തകങ്ങളും നോവലുകളും തയ്യാറാക്കി കാഴ്ചയില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ ലൈബ്രറിയിലൂടേയും സീഡികളില്‍ പകര്‍ത്തിയും അയച്ചു കൊടുത്തിരുന്നു ഇത് കാഴ്ചയില്ലാത്തവര്‍ക്ക് വലിയ ഒരനുഗ്രഹമായിരന്നു. എന്നാല്‍ യുവജന ക്ഷേമ ബോര്‍ഡ് പദ്ധതി പുതുക്കി നല്‍കാത്തതിനാല്‍ രണ്ട് കാഴ്ചയില്ലാത്ത എഡിറ്റര്‍മാര്‍ക്കും ഒരു റീഡര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയാതെ പദ്ധതി നാമമാത്രമായ രീതിയില്‍ തുടരുകയാണ്. കാഴ്ചയില്ലാത്തവര്‍ക്ക് വളരെ പ്രയോജനകരമായ ഈ പദ്ധതി തുടര്‍ന്ന് നടത്തുന്നതിന് സന്മനസുകളുടെ സഹായ സഹകരണങ്ങള്‍ തേടുന്നു.
അനില്‍കുമാര്‍ ബി
സെക്രട്ടറി
കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ളൈന്‍ഡ് യൂത്ത് ഫോറം
ഫോണ്‍: 9846057636
Secretary
Kerala Federation of the Blind Youth Forum
Phone: 9846057636