അരുണാചലം; ഓർമ്മയാവാത്ത ഒരു ഓർമ്മ

0
240
athmaonline-ormakkuripp-biju-ibrahim-wp

ഓർമ്മക്കുറിപ്പുകൾ

ബിജു ഇബ്രാഹിം

ദീപം ഫെസ്റ്റിവൽ നടക്കുന്നു !
തിരുവണ്ണാമലയിൽ !

പ്രധാന ഉത്സവമാണ് ! ആദ്യ ചടങ്ങുകൾ ഫോട്ടോ പകർത്താനും, കാണാനും അബുളിന്റേം തുളസിയുടെം കൂടെ ഞങ്ങൾ ഏഴോളം പേർ പുലർച്ചെ തന്നെ അരുണാചല ശിവ ക്ഷേത്രത്തിൽ എത്തി !

athmaonline-biju-ibrahim-arunachalam-01

കൂടെയുള്ള ഫോട്ടോഗ്രാഫേഴ്സ് ഡൽഹിയിൽ നിന്നും, മറ്റു ചില സംസ്ഥാനങ്ങളിൽ നിന്നും വന്ന അക്കാദമിക്ക് തലങ്ങളിൽ ഫോട്ടോഗ്രാഫി പഠിച്ചവരാണ്, മനോഹരമായി വർക്ക് പ്രൊഡ്യൂസ് ചെയ്യുന്നവർ !

ഞങ്ങൾ എല്ലാവരും ക്ഷേത്രത്തിനുള്ളിൽ കയറി ഫോട്ടോഗ്രാഫ് ചെയ്യാൻ രണ്ടു സ്ഥലങ്ങളിൽ ആയി മാറി നിന്നു !

ക്ഷേത്രത്തിനുള്ളിലെ പ്രധാന പ്രധാനപ്പെട്ട പ്രവർത്തി എന്തോ നടക്കുന്നു ! ഒരാൾക്ക് ഉള്ളിലേക്ക് പോകാം എന്ന് അബുൾ !
അതിൽ എന്നെ സെലക്ട് ചെയ്തു , പോയി ഫോട്ടോ എടുത്ത് വരാൻ പറഞ്ഞു !
ക്ഷേത്രം മുഴുവൻ ശംഖുവിളി നിറഞ്ഞു കേൾക്കുന്നുണ്ട് !
തിരഞ്ഞടുപ്പിൽ ജയിച്ച ഭാവത്തിൽ ഞാൻ ക്യാമറയും കൊണ്ട് ആൾക്കൂട്ടത്തിലൂടെ നുഴഞ്ഞു കയറി ഉള്ളിലേക്ക് പ്രവേശിക്കാനുള്ള കവാടത്തിനു മുന്നിലെത്തി !

athmaonline-biju-ibrahim-arunachalam-02
@bijuibrahim

അവിടെ വേറെയും ചില ഫോട്ടോഗ്രാഫേർസ് ഉണ്ട് ! പത്രഫോട്ടോഗ്രാഫേഴ്സ് ആണ് ! മുഖം കണ്ടാൽ അറിയാം, ഇവൻ ആരാടാ എന്ന ഭാവത്തിൽ അവർ എന്നെ നോക്കുന്നുണ്ട് !
പോലീസുകാവൽക്കാർ അവരെ അകത്തേയ്ക്ക് വിട്ടു , ഞാനും അവരുടെ കൂടെ കയറാൻ ശ്രമിച്ചു , എന്നെ വാതിലിനു മുന്നിൽ തടഞ്ഞു , ഐഡി കാർഡില്ലാതെ അകത്തേയ്ക്ക് കടക്കാൻ പറ്റില്ല എന്ന് പറഞ്ഞു! ഞാൻ കുറച്ച് നേരം പറ്റുന്ന മുറിത്തമിഴിൽ ഒക്കെ കാര്യം പറഞ്ഞു അകത്ത് കയറാൻ ശ്രമിച്ചു , കണ്ണൊക്കെ നിറഞ്ഞു ! അവർ നിഷ്കരുണം എന്നെ തള്ളി !

athmaonline-biju-ibrahim-arunachalam-03

നിരാശനായി ഉള്ള ഭാവം ഒക്കെ എങ്ങോട്ടോ പോയി ഞാൻ തിരിച്ച് അബുളും കൂട്ടവും നിൽക്കുന്ന സ്ഥലത്തേയ്ക്ക് നടക്കാൻ നോക്കി !
അപ്പോഴേക്കും തിരക്ക് അതിവേഗം കൂടിയിരുന്നു !
ഒരുപാട് സമയം എടുത്തു തിരക്കിൽ നിന്നും പുറത്ത് കടക്കാൻ തന്നെ ! അവർക്കടുത്ത് എത്തിയപ്പോ ഒരിടത്ത് നിന്ന് ഫോട്ടോ എടുക്കാൻ ഉള്ള സൗകര്യം പോലും ഇല്ല ! ഞാൻ ക്യാമറ സുരക്ഷിതമായി ബാഗിൽ വെച്ച് മൊബൈലിൽ ഫോട്ടോ എടുത്ത് ചടങ്ങുകൾ ഒക്കെ കണ്ടു !
ദീപത്തിന്റെ വെളിച്ചം മുഴുവൻ എന്റെ മുഖത്ത് സങ്കടമായി നിറഞ്ഞു നിന്നു .

athmaonline-biju-ibrahim-arunachalam-04

അവിടെ നിന്നിറങ്ങി രമണാശ്രമത്തിന്റെ ഭാഗത്തേയ്ക്ക് നടന്നു ! റാം സൂറത്ത് കുമാറിന്റെ ആശ്രമത്തിൽ പോയി കുറച്ച് നേരം ഇരുന്നു !
സ്വാമികളുടെ രൂപം ഇപ്പോഴും സംവദിക്കുന്ന പോലെ തോന്നും ! ജീവനുള്ളപോലെ !
രമണമഹർഷിയുടെ ഫോട്ടോയ്ക്ക്, രൂപത്തിനും ഇതേ അനുഭവം ഉണ്ട് !
സ്വാമികളുടെ അടുത്ത് നിന്നും ഉച്ചഭക്ഷണം കഴിച്ച് തിരിച്ച് ക്യാംപിൽ പോയി ! എല്ലാരും എത്തിയിട്ടില്ല, ഞാൻ പലപ്പോഴും സൈക്കിളിലും, ഇടയ്ക്ക് നടക്കാറുമാണ് !

athmaonline-arunachalam-biju-ibrahim

രാത്രിയിൽ വീടിന്റെ മുകളിൽ പോയി ഇരുന്നാൽ അരുണാചലമല കാണാൻ നല്ല ഭംഗി ആണ് ! അന്ന് രാത്രിയും കുറച്ച് സമയം പോയിരുന്നു !
എന്ത് കൊണ്ടാണ് എന്നെ തഴഞ്ഞതെന്ന് ഒരു പിടിയും കിട്ടിയില്ല ! കൂടുതൽ സമയം ഒന്നിൽ തന്നെ ആലോചിച്ച് തല പുണ്ണാക്കാനുള്ള ആവത് ഇല്ലാത്തോണ്ട് ഞാൻ പോയികിടന്നുറങ്ങി .

athmaonline-arunachalam-biju-ibrahim-05

പിറ്റേന്ന് പുലർച്ചെ തന്നെ ഞാൻ ഉണർന്നു ! സൈക്കിളും എടുത്ത് രമണാശ്രമത്തിലേക്ക് പോയി , അവിടെ എത്തിയിട്ടും സൈക്കിൾ നിർത്തിയില്ല, അരുണാചല ക്ഷേത്രത്തിലേക്ക് പോയി ! സൈക്കിൾ ഒരിടത്തു വെച്ച് നേരെ ക്ഷേത്രത്തിനുള്ളിലേക്ക് കയറി, ഫോട്ടോസ് എടുത്ത് തുടങ്ങി ! കുറച്ച് നേരം കഴിഞ്ഞപ്പോ ഒരു സെക്യൂരിറ്റി അടുത്ത് വന്ന് എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചു ! അയാളുമായി കുറച്ച് നേരം സംസാരിച്ചു ! ആൾ എന്നെ ഒരിടം കാണിച്ചുതരാം എന്ന് പറഞ്ഞു കൊണ്ട് പോയി !
നൂറിലേറെ വർഷം പഴക്കം ഉള്ള ഛായാചിത്രങ്ങൾ ചുമരുകളിൽ ! പലതും പൊടിഞ്ഞിട്ടുണ്ട് !
അത് വിശദമായി പകർത്തി ! വെളിച്ചം ഒട്ടും ഇല്ലായിരുന്നു ! എന്നാലും പകർത്തി. കളയേണ്ടത്‌ എന്തൊക്കെ എന്ന ചിന്തകൾ ഉറപ്പിച്ച്‌ കൊണ്ടിരുന്ന ദിവസങ്ങളാണു തിരുവണ്ണാമലയിലേത്‌! വെളിച്ചങ്ങൾ മാറി മാറി വരുന്ന ഇടം! അനുഭവിക്കേണ്ട മിസ്റ്റിക്‌ നാടു തന്നെയാണു അരുണാചലം നിറഞ്ഞു നിൽക്കുന്ന തിരുവണ്ണാമലൈ !!

athmaonline-arunachalam-biju-ibrahim-06
@bijuibrahim
athmaonline-arunachalam-biju-ibrahim-17
@bijuibrahim
athmaonline-arunachalam-biju-ibrahim-16
@bijuibrahim
athmaonline-arunachalam-biju-ibrahim-15
@bijuibrahim
athmaonline-arunachalam-biju-ibrahim-14
@bijuibrahim
athmaonline-arunachalam-biju-ibrahim-13
@bijuibrahim
athmaonline-arunachalam-biju-ibrahim-12
@bijuibrahim
athmaonline-arunachalam-biju-ibrahim-11
@bijuibrahim
athmaonline-arunachalam-biju-ibrahim-10
biju ibrahim
athmaonline-arunachalam-biju-ibrahim-09
@bijuibrahim
athmaonline-arunachalam-biju-ibrahim-08
@bijuibrahim
athmaonline-arunachalam-biju-ibrahim-07
@bijuibrahim

 

LEAVE A REPLY

Please enter your comment!
Please enter your name here