ഭാരത് ഭവനിൽ പ്രാന്തവൽകൃത കവിതാ കൂട്ടായ്മ.

0
201
bharathbhavan

കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, സെന്റർ ഫോർ ആർട്ട്‌സ് ആൻഡ് കൾച്ചറൽ സ്റ്റഡീസും ചേർന്ന് ഒരുക്കിയ പ്രതിമാസ സാഹിത്യ സംവാദപരിപാടിയായ അ അക്ഷരത്തിന്റെ ഒക്ടോബർ പതിപ്പ് ഭാരത് ഭവനിൽ നടന്നു. ഗോത്രസമൂഹത്തിന്റെയും കടലോരത്തിന്റെ ദളിത് സ്ത്രീപക്ഷ കാഴ്ചപ്പാടുകളുടേയും കവികളായ അശോകൻ മറയൂർ, വിജില, ഡി. അനിൽ കുമാർ എന്നിവർ തങ്ങളുടെ കാവ്യാക്ഷരങ്ങൾ അവതരിപ്പിച്ചു. ഓ. അരുൺ കുമാർ, വിനീത വിജയൻ, ഡി. യേശുദാസ് എന്നിവർ ഇവരുടെ കവിതകളെ പരിചയപ്പെടുത്തി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യൂന്നൂർ സ്വാഗതവും പ്രദീപ് പനങ്ങാട് ആമുഖ പ്രഭാഷണവും നടത്തി.

bharathbhavan

LEAVE A REPLY

Please enter your comment!
Please enter your name here