ഭാരത് ഭവന്‍ ഗ്രാമീണ നാടക പുരസ്ക്കാരം അപേക്ഷകള്‍ ക്ഷണിച്ചു.

0
268

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കേരളത്തിലെ മികച്ച   ഗ്രാമീണ നാടകപ്രവര്‍ത്തകനായി ഏര്‍പ്പെടുത്തിയ ഭാരത് ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും, മികച്ച ഗ്രാമീണ നാടകരചനയ്ക്കായ് ഏര്‍പ്പെടുത്തിയ പുഷ്പോത്ഭവന്‍ ഗ്രാമീണ നാടകപുരസ്ക്കാരത്തിനും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഭാരത് ഭവന്‍ സംസ്ഥാന തലത്തില്‍ നടത്തി വരുന്ന തീയട്രംഫാര്‍മെ പദ്ധതിയോടനുബന്ധിച്ചാണ് ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം നല്‍കുന്നത്. ഗ്രാമീണ നാടക രംഗത്ത് മൂല്ല്യവത്തും സജീവവുമായ ഇടപെടലുകള്‍ നടത്തുന്നവരെയും, മികച്ച ഗ്രാമീണനാടക രചയിതാക്കളെയുമാണ്  പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് പ്രായപരിധി ബാധകമല്ല. 2019 ഓഗസ്റ്റ് 10 നകം വിശദമായ ബയോഡാറ്റ അടങ്ങിയ അപേക്ഷകളോ/ നോമിനേഷനുകളോ മെമ്പര്‍ സെക്രട്ടറി, ഭാരത് ഭവന്‍,തൃപ്തി ബംഗ്ലാവ്, തൈക്കാട് പി.ഒ, തിരുവനന്തപുരം14 എന്ന വിലാസത്തിലോ bharatbhavankerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2321747 / 999 54 84148 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here