Homeചിത്രകലവില്യംഷേക്സ്പിയറിന്റെ നാടകത്തിന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു

വില്യംഷേക്സ്പിയറിന്റെ നാടകത്തിന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു

Published on

spot_imgspot_img

തിരുവനന്തപുരം: വില്യംഷേക്സ്പിയറിന്റെ വിഖ്യാത നാടകത്തിന് ഫ്രാന്‍സിലേയും കേരളത്തിലെയും കലാപ്രതിഭകള്‍ ചേര്‍ന്ന് തലസ്ഥാനത്ത് നവംബര്‍ 30ന് കഥകളി ആവിഷ്‌കാരമൊരുക്കുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, അലൈന്‍സ് ഫ്രാഞ്ചൈസും, പാരീസ് തിയേറ്ററും സംയുക്തമായാണ് ഈ നവ സാംസ്‌കാരിക സംരംഭത്തിന് ഒരുങ്ങുന്നത്. വിഖ്യാതമായ ഷേക്സ്പിയര്‍ നാടകത്തിന്റെ കഥകളി ആവിഷ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആറുമാസമായി നടന്നു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായി ഫ്രാന്‍സിലെയും കേരളത്തിലെയും ഇരുപതോളം കലാകാരികളും കലാകാരന്മാരും ഉള്‍പ്പെട്ട സംഘത്തിന്റെ അവസാനഘട്ട റിഹേഴ്‌സല്‍ ഭാരത് ഭവനില്‍ ആരംഭിച്ചു.

ഷേക്സ്പിയറിന്റെ കിംഗ് ലിയര്‍ നാടകത്തിന്റെ അനുരൂപീകരണം ശ്രദ്ധേയയായ ഫ്രഞ്ച് കോറിയോഗ്രാഫര്‍ അനറ്റ് ലേഡിയും, നാടക സംവിധായകനായ ഡേവിഡ് റൂയിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇതിന് മുന്നേയും ഷേക്സ്പിയര്‍ നാടകങ്ങള്‍ക്ക് സാക്ഷാത്കാരം നിര്‍വഹിച്ച്, അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയരായ ഇവര്‍ക്കൊപ്പം ഫ്രാന്‍സിലേയും കലാമണ്ഡലത്തിലേയും, സദനത്തിലേയും പ്രമുഖ കഥകളി പ്രതിഭകള്‍ കിംഗ് ലിയറിലെ കഥാപാത്രങ്ങളായി അരങ്ങിലെത്തും. തിരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിലെയും സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാദിവസവും രാവിലെ 11 മണി മുതല്‍ ഒരുമണിക്കൂര്‍ പരിശീലനകളരിയുടെ നിരീക്ഷണത്തിനും കലാസംഘവുമായുള്ള നേരിട്ടുള്ള സംവാദത്തിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക – ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ അറിയിച്ചു.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...