കോഴിക്കോട് ജില്ലയിലെ ചിത്രകലാധ്യാപക കൂട്ടായ്മയായ ‘ബിയോണ്ട് ബ്ലാക്ക് ബോര്‍ഡ്’ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ചിത്രസ്വാന്തനം പദ്ധതിയിലെ ആദ്യ ചിത്രം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: രവീന്ദ്രനാഥ് പ്രകാശനം നടത്തി. ഇവരുടെ നേതൃത്വത്തില്‍ വിവധ സ്ഥലങ്ങളില്‍ നിന്ന്‍ ചിത്രങ്ങൾ വിറ്റ് കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വെച്ച് കൈമാറും.
സെപ്തംബര്‍ 19ന് തിരുവനന്തപുരത്ത് സി-മാറ്റില്‍ നടന്ന പൊതു വിദ്യാലയ ശാക്തീകരണ സെമിനാറിൽ വെച്ചാണ് ചടങ്ങ് നടന്നത്. ആദ്യ ചിത്രം ഡിപിഐ മോഹൻകുമാർ ഐഎഎസ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ചിത്രകലാധ്യാപകരായ സുരേഷ് ഉണ്ണി, ഹാറൂണ്‍ അല്‍ ഉസ്മാന്‍, സതീഷ് കുമാര്‍, രാംദാസ് കക്കട്ടില്‍, കൃഷ്ണന്‍ പാതിരിശ്ശേരി, സിഗ്നി ദേവരാജ് എന്നീ ആറ് ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് വില്‍പ്പന നടത്തിയത്.