പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ഡോ. മീരയുടെ നേതൃത്വത്തിൽ ZGC യൂണിറ്റ് വ്യത്യസ്തങ്ങളായ പരിപാടികളാണ് കഴിഞ്ഞ 3 വർഷമായി നടത്തിയത്.
ശ്രവണ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി ഡ്രീംസ് ഓഫ് അസ് (Dream of us) ഉം ആയി സഹകരിച്ച് നടത്തിയ സംസ്ഥാന തല പ്രകൃതി സഹവാസ ക്യാമ്പ് സൈലന്റ് ഡ്രീംസ് ,പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണവുമായ് ബന്ധപ്പെട്ട് ക്യാമ്പസ്സിന് അകത്തും പുറത്തും നടത്തിയ അവബോധ പരിപാടികൾ, 2018 ലെ പ്രളയത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ നടത്തിയ വളണ്ടിയർ പരിപാടികൾ ഉൾപ്പെടെ വിദ്യർത്ഥികളിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന നിരവധി പ്രവർത്തനങ്ങൾ ആണ് ഡോ. മീരയെ പുരസ്കാരത്തിന് അർഹയാക്കിയത്.