ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

0
185

മലയാള സിനിമാ രംഗത്തെ ശ്രദ്ധേയ ഗാനരചയിതാക്കളിൽ ഒരാളായ ബീയാർ പ്രസാദ് അന്തരിച്ചു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയെ പാട്ടുകളിൽ ആവാഹിച്ച ഈ കവി നടൻ, അവതാരകൻ, സഹസംവിധായകൻ തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഏറെ നാളായി ഗുരുതരാവസ്ഥയിലായിരുന്ന പ്രസാദ്, ചങ്ങനാശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണമടഞ്ഞത്. അറുപതോളം സിനിമകളിൽ ഗാനങ്ങൾ എഴുതിയ ഈ കലാകാരൻ, നാല്പത് നാടകങ്ങളും രചിച്ചിട്ടുണ്ട്.

ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ പ്രസാദ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സ്വന്തമായി നാടകങ്ങൾ എഴുതി അവതരിപ്പിച്ചു തുടങ്ങി. കേവലം 21 വയസുള്ളപ്പോൾ ഒരു ആട്ടക്കഥയും പ്രസാദ് എഴുതിയിട്ടുണ്ട്. “ചമയം” സിനിമയിലെ ഭരതന്റെ സഹസംവിധായകനായാണ് സിനിമാലോകത്തേക്ക് കടന്നത്. ഇതേ സിനിമയുടെ തിരക്കഥാ രചനയിൽ ജോൺ പോളിന്റെ സഹായിയായും ബീയാർ പ്രസാദ് പ്രവർത്തിച്ചു. പ്രിയദർശന്റെ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് സിനിമയിൽ പാട്ടെഴുതി തുടങ്ങിയത്. ആദ്യ ചിത്രത്തിലെ ഗാനങ്ങൾ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ജലോത്സവം, വെട്ടം, തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്കും പ്രസാദ് ഗാനങ്ങളെഴുതി. സനിതയാണ് ജീവിതപങ്കാളി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here