ബോബ് മാർലി..? ഓൻ കഞ്ചാവല്ലേ..!

0
608

അജ്‌സൽ അജു

പ്രതിഷേധ സ്വരങ്ങൾ വെറും മുദ്രാവാക്യങ്ങളായി ഒതുക്കാതെ റഗ്ഗെ എന്ന നാടോടി സംഗീതത്തെ വാൾമുനയാക്കി ലോകത്തെ ത്രസിപ്പിച്ച സംഗീതജ്ഞനായിരുന്നു മാർലി. ജമൈക്കയുടെ രാഷ്ട്രീയ സാഹചര്യവും തന്‍റെ ജീവിതത്തിലുണ്ടായ കടുത്ത ജീവിത പ്രതിസന്ധികളും അദ്ദേഹത്തിന്‍റെ സംഗീതത്തെ പാകപ്പെടുത്തി.

അടിച്ചമർത്തപ്പെട്ടവന്‍റെ, അവസരങ്ങൾ നിഷേധിക്കപ്പെട്ടവന്‍റെ, ഉയർത്തെഴുന്നേൽപ്പിന് ആഹ്വാനമായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം. പതിനാലാം വയസുമുതൽ സംഗീതത്തിൽ സജീവമായ ബോബ് മാർലി 20 വർഷംകൊണ്ട് ഒരു നൂറ്റാണ്ടിന്‍റെ തന്നെ സംഗീതം സൃഷ്ടിച്ചു.

കലയെ വ്യവസ്ഥകളോട് കലഹിക്കാനും പ്രതിരോധിക്കാനുമുള്ള മാർഗ്ഗമാക്കിയ അദ്ദേഹം ജമൈക്കയുടെ സംഗീതത്തെ ലോകം മുഴുവൻ എത്തിച്ചു. ആ ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തെയും ദുരന്തങ്ങളുടെയും ബാക്കിപത്രമായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം. ബോബ് മാർലിയെന്നാൽ കഞ്ചാവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആരോ ആണെന്നുള്ളതാണ് പലരുടെയും ധാരണ. നിലനിൽപ്പിന്‍റെ ഭാഷയായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം.

“…നിങ്ങൾക്ക് നിങ്ങളുടെ ചരിത്രമറിയാമെങ്കിൽ തീർച്ചയായും നിങ്ങളെവിടെ നിന്നാണ് വരുന്നത് നിങ്ങൾക്ക് മനസ്സിലാവും…”

If you know your history
That you would know
Where you coming from

വർണവെറി, സാമ്രാജ്യത്വ ചിന്തകള്‍, അടിച്ചമർത്തലുകള്‍ മുതല്‍ വർത്തമാനകാലം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തെ വരെ എതിർക്കുവാൻ പാട്ടിനെ ഉപയോഗിക്കുന്നത് സുന്ദരവും കരുത്തുമാണ്. പ്രതിരോധ സമരത്തിലും ജമൈക്കയിലെ ജനങ്ങളെ സജ്ജമാക്കി ലോകം മുഴുവൻ കേൾക്കെ അതിനെക്കുറിച്ച് പാടി പറഞ്ഞവൻ. ഇതെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടതാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here