തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലമായ തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ ബഷീര്‍ അനുസ്മരണം വിപുലമായ പരിപാടികളോടെ നടത്തും. 29-ാം ചരമവാര്‍ഷിക ദിനാചരണ പരിപാടികള്‍ അഞ്ചിന് വൈകിട്ട് നാലിന് എഴുത്തുകാരന്‍ പ്രൊഫ. എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള സെമിനാറില്‍ ഗീതാഞ്ജലിശ്രീയുടെ, 2022ല്‍ ബുക്കര്‍പ്രൈസ് നേടിയ ‘മണല്‍സമാധി’ എന്ന കൃതിയുടെ സംവാദാത്മക ചര്‍ച്ച നടത്തും. മണല്‍ സമാധി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പ്രശസ്ത എഴുത്തുകാരി ഡോ. കെ. വനജ കൃതിയുടെ ഉള്ളടക്കം അവതരിപ്പിക്കും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍ മോഡറേറ്ററാകും. ബഷീര്‍ കഥാപാത്രം ഖദീജ പങ്കെടുക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല